Skip to main content

ഒന്നാം കളിയാട്ടം 2025 മാർച്ച് 4- ചൊവ്വ



🛕 *കേണമംഗലത്ത് ഇന്ന്*🛕

കേണമംഗലം പെരുങ്കളിയാട്ടത്തിൽ ഇന്ന് (മാർച്ച് 4 തിങ്കൾ) രാവിലെ 10 മണിക്ക് പള്ളിക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും കൊണ്ടുവരൽ

2.30 ന് ഒന്നാം കളിയാട്ടം തിടങ്ങൽ

3.00 മണിക്ക് കേണമംഗലത്തമ്മയുടെ ഉച്ചത്തോറ്റം 

തുടർന്ന് വെള്ളാട്ടവും തോറ്റവും തെയ്യം പുറപ്പാടും

 കേണമംഗലം പെരുങ്കളിയാട്ടത്തിന് തുടക്കം കുറിച്ച് കേണമംഗലത്തമ്മയുടെ ഉച്ചത്തോറ്റം തിരുവരങ്ങിൽ

കഴിഞ്ഞ പതിനേഴാണ്ടായി  കാത്തിരുന്നത് ഇ ഒരു നിമിഷത്തിനായിരുന്നു.കണ്ണിനു കുളിർമയും കാതിന് ഇമ്പവുമേകി കേണമംഗലത്തമ്മയുടെ ഉച്ചത്തോറ്റം തിരുവരങ്ങിൽ









ദേശം അള്ളടം ഇന്ന് വായനക്കാരിലേക്ക്

കേണമംഗലം കഴകം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി തയ്യാറാക്കിയ സ്മരണിക ദേശം അള്ളടം പ്രകാശനം ഇന്ന് വൈകുന്നേരം നടന്നു . 265 പേജുകൾ ഉള്ള സ്മരണിക 100 രൂപ നിരക്കിൽ വായനക്കാർക്ക് ലഭ്യമാകും


          കളിയാട്ടം ലൈവ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക



   Blog by: Sandeep Neelian, Pilicode, Monacha





Comments

Popular posts from this blog

നാലാം കളിയാട്ടം - 2025 മാർച്ച് 7 വെള്ളി

നാലാം കളിയാട്ടം  2025 മാർച്ച് 7 വെള്ളി തിരുമുറ്റത്ത് ഇന്ന്  പുതിയ ഭഗവതി പുരാവൃത്തം: തന്റെ ആറു സഹോദരൻമാരെ വധിച്ച കാർത്ത വീരാസുരനെ വെട്ടിക്കൊന്നു കത്തിച്ച് ആ കരികൊണ്ട് കുറി വെച്ച വീരശൌര്യ രണ ദേവതയാണ് പുതിയ ഭഗവതി. തളിപ്പറമ്പത്തപ്പനെ തൊഴാൻ പോയ ബ്രാഹ്മണനെ പാടാർകുളങ്ങരയിൽ വെച്ച് വെട്ടിക്കീറി ചോര കുടിച്ച ഭദ്രയും, കോട്ടിക്കുളത്ത് മുക്കുവരെ കൂട്ടക്കൊല ചെയ്ത ഭയങ്കരിയുമാണ്‌ പുതിയ ഭഗവതിയത്രെ. തനിക്ക് അഹിതം തോന്നിയ മൂലച്ചേരി കുറുപ്പിനെ കിടിലം കൊള്ളിച്ചു കൊണ്ട് മരുമകനെ തീയിൽ ഒളിപ്പിച്ചു കരുത്ത് കാട്ടിയ ഭഗവതി തുളുനാട് മുതൽ കോലത്ത് നാട് വരെ പീഠങ്ങൾ നേടി സർവരുടെയും ആരാധ്യ ദേവതയായി. ഗ്രാമ ദേവതയുടെ കൂട്ടത്തിലാണ് ഈ ദേവിയെ കണക്കാക്കുന്നത്. തറവാടുകളുടെ കുല ദൈവമായും ഗ്രാമത്തിനു മുഴുവൻ അമ്മ ദൈവമായും ശക്തിയുടെ സ്വരൂപമായ അനേകം ഭഗവതിമാർ ഉണ്ട്. അതിലൊന്നാണ് പുതിയ ഭഗവതി.  സദാ സ്വയം കത്തിയേരിയുന്നുവെങ്കിലും എന്നും ദേവലോകത്തെ പുതിയവളായി മഹാമാരികൾക്ക് ശാന്തി വരുത്തുന്ന നാട്ടുപരദേവത    "പുതിയ ഭഗവതി" വിഷ്ണുമൂർത്തി മഹാവിഷ്ണുവിന്‍റെ നാലാമത്തെ അവതാരമായ നരസിംഹമൂര്‍ത്തിയെയാണ് വിഷ്ണുമൂര്‍ത്തി തെയ്യമായി...

മൂന്നാം കളിയാട്ടം 2025 മാർച്ച് 6- വ്യാഴം

മൂന്നാം സുദിനം - 06 -MARCH-2025 നാടിന്റെയും നാട്ടുകൂട്ടത്തിന്റെയും നന്മയ്ക്കായി സ്വന്തം ജീവിതം പോലും മറന്ന് വേറിട്ട പാത സ്വീകരിച്ചവരാണ് ദേവനർത്തകരും അചാരക്കാരും* .ത്യാഗനിർഭരമായ അവരുടെ ജീവിതം കുടിയാണ് ഒരോ ഉത്സവവിജയത്തിന്റെയും അടിത്തറ... ചെറളത്ത് ഭഗവതി - കേണമംഗലം കളിയാട്ടം ലൈവ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക Blog by: Sandeep Neelian,Pilicode,Monacha